ലോക്ക്ഡൗൺ സമയത്ത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് അവരുടെ ഫോൺ ഉപയോഗം
നിലനിർത്താനായി സൗജന്യം പ്രഖ്യാപിച്ച് എയർടെൽ. നേരത്തെ, ജിയോയും ജിയോഫോൺ
ഉപയോക്താക്കൾക്കായി സൗജന്യ റീചാർജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ആ വഴിയിലാണ് എയർടെല്ലും. ഇന്ത്യയിലെ 55 ദശലക്ഷത്തിലധികം താഴ്ന്ന വരുമാനമുള്ള ഉപയോക്താക്കൾക്ക് സൗജന്യമായി 49 രൂപയുടെ പായ്ക്കാണ് എയർടെൽ ഇപ്പോൾ കോവിഡ് കാലത്ത് ഫ്രീ ആയി നൽകുന്നത്. ഇതു പ്രകാരം ഉപയോക്താക്കൾക്ക് 100 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുള്ള ടോക്ക്
ടൈമും ലഭിക്കും.
ഈ സവിശേഷതയിലൂടെ, എയർടെൽ 5.5 കോടിയിലധികം ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണ്
ലക്ഷ്യമിടുന്നത്. അവരിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരാണ്. ഫോൺ റീചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും, ബന്ധം നിലനിർത്തുന്നതിനും ആവശ്യമുള്ളപ്പോൾ നിർണായക വിവരങ്ങൾ നൽകുന്നതിനുമാണ് ഈ സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനു പുറമേ മറ്റൊരുസൗജന്യപ്ലാൻ കൂടി നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ കുടുംബവുമായും ചങ്ങാതിമാരുമായും ബന്ധം നിലനിർത്തുന്നതിനുള്ള ആവശ്യകത കൂടുതലാണെന്ന് മനസിലാക്കിയ എയർടെൽ, പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇരട്ടി ആനുകൂല്യങ്ങളോടെ 79 റീചാർജ് കൂപ്പണുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് ആനുകൂല്യങ്ങളും വരും ആഴ്ചകളിൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക