നാഗ്പുർ: വിവാഹ വാഗ്ദാനം നൽകി ഡോക്ടറെ ബലാത്സംഗം ചെയ്യുകയും ഗർഭിണിയായ ശേഷം ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന കേസിൽ ഇൻകം ടാക്സ് കമ്മീഷണർക്കെതിരെ കേസെടുത്തു. പുതുച്ചേരി സ്വദേശിയായ 35കാരനായ ഉദ്യോഗസ്ഥനാണ് പ്രതി.
നാഗ്പൂരിൽ നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സിൽ പരിശീലനക്കാലത്താണ് പ്രതി ഡോക്ടറെ പരിചയപ്പെടുന്നത്. പിന്നീട് പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറി. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെന്നും തന്റെ നഗ്ന ചിത്രങ്ങൾ ഫോണിൽ
പകർത്തിയെന്നും പരാതിയിൽ പറയുന്നു. ഗർഭണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു.
വിവാഹത്തിന് നിർബന്ധിച്ചാൽ നഗ്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക