രാജ്യത്തെ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും മെഡിക്കല്‍ ഓക്സിജന്‍ എത്തിച്ചു നല്കി ഒഡീഷ. രാജ്യത്തെ 15 സംസ്ഥാനങ്ങളിലേക്കാണ് ഓക്സിജൻ എത്തിച്ചിരിക്കുന്നത്. റൂര്‍ക്കേല, ജജ്പൂര്‍, ധെങ്കനാല്‍, അങ്കുള്‍ ജില്ലകളില്‍ നിന്നാണ് ഓക്സിജന്‍ ശേഖരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചത്. മാത്രമല്ല, 22 ടാങ്കറുകള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഒഡീഷയിലെ വിവിധ ജില്ലകളില്‍ നിന്നും നിരവധി മെട്രിക് ടണ്‍ ഓക്സിജനാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുപോയത്.
സംസ്ഥാനത്ത് കോവിഡ് അതിവേഗ വ്യാപനത്തിന് കാരണം ഇന്ത്യൻ വകഭേദം; എല്ലാ ജില്ലകളിലും വ്യാപിച്ചു
1005 ടാങ്കര്‍ ലോറികളിലായി 18540.576 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജനാണ് ഒഡീഷ പോലീസിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചത്. അങ്കുളില്‍ നിന്നും 1440 മെട്രിക് ടണ്‍ ഓക്സിജനുമായി 90 ടാങ്കറുകളും, ധെങ്കനാലില്‍ നിന്നും 4332 മെട്രിക് ടണ്‍ ഓക്സിജനുമായി 262 ടാങ്കറുകളും, റൂര്‍ക്കേലയില്‍ നിന്നും 7838 മെട്രിക് ടണ്‍ ഓക്സിജനുമായി 410 ടാങ്കറുകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര പുറപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക