കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യമെങ്ങും പോരാടുകയാണ്. ശാസ്ത്രത്തിനും സാമാന്യബുദ്ധിക്കും നിരക്കാത്തതായ പല രീതികൾ ഈ സമയത്ത് പലയിടത്തും കൈക്കൊള്ളുന്നത് വിചിത്രമാണ്.
2020–ൽ കോവിഡ് ആദ്യമായി രാജ്യത്ത് അലയടിച്ചപ്പോൾ ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം ഉയർത്തി പന്തം കൊളുത്തി ഓടിയതൊക്കെ പലവിധ ട്രോളുകൾക്കാണ് വഴിയൊരുക്കിയത്.
ഇപ്പോഴിതാ ഒരു വർഷം കഴിഞ്ഞിട്ടും അത്തരം അന്ധവിശ്വസങ്ങളൊക്കെ തന്നെ നിലനിൽക്കുന്നു എന്നതിന് ഉദാഹരണമായി ഒരു വിഡിയോ ആണ് പ്രചരിക്കുന്നത്.
ഒരു കാർമികൻ ഇരുന്ന് യാഗം നടത്തുകയാണ്. ഉച്ചരിക്കുന്ന മന്ത്രം ‘ഓം കൊറോണ ഭാഗ് സ്വാഹ’ എന്നും. വളരെ ഉച്ചത്തിലാണ് ഇത് ചൊല്ലുന്നത്. ട്വിറ്ററിലാണ് ഇപ്പോൾ ആ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് ഇപ്പോൾ ഈ വിഡിയോ കണ്ടിരിക്കുന്നത്. ‘ബാബാജി ഒടുവിൽ കൊറോണയെ വാക്സിനേറ്റ് ചെയ്യുമല്ലോ’, ‘ഇത് ഗോ കൊറോണ ഗോ 2.0 വെർഷൻ’ എന്നൊക്കെയാണ് കമന്റുകൾ.
https://www.instagram.com/p/CPBARo3gGEL/?utm_source=ig_embed&utm_campaign=embed_video_watch_again
പ്രതികരിക്കാൻ ഇവിടെ എഴുതുക