പുതിയ ന്യൂനമർദം ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 24ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് ഒഡിഷ വെസ്റ്റ്ബംഗാൾ തീരത്ത് മെയ് 26 ഓടെ എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ന്യൂനമർദത്തെ തുടർന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ മെയ് 23ഓടെ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ന്യൂനമർദത്തിന്റെ സഞ്ചാര പാതയിൽ കേരളമില്ലെങ്കിലും ചൊവ്വാഴ്ച വരെ കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തെ ഭീതിയിലാക്കി ബ്ലാക്ക് ഫംഗസ്, ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഏഴായിരത്തിലേറെ പേർക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക