രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും വര്‍ഷാവസാനമാകുമ്പോഴേക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവർധൻ പറഞ്ഞു. വാക്സിൻ നിർമ്മിയ്ക്കുന്ന എല്ലാവർക്കും ഇപ്പോഴുള്ള ഉത്പാദനം വർധിപ്പിക്കുന്നതിനായി സഹായം ഉറപ്പു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്പാദനം പൂർത്തിയാകുന്ന മുറയ്ക്ക് വാക്സിൻ വേഗത്തിൽ തന്നെ ജനങ്ങളിലേക്കെത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിയ്ക്കും.
രാജ്യത്തിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ വിലയിരുത്തല്‍ യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ 216 കോടി വാക്സിന് ഡോസുകള്‍ സംഭരിയ്ക്കും. ജൂലായില്‍ തന്നെ 51 കോടി വാക്സിന് ഡോസുകള്‍ സംഭരിയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കെയർ സെന്റർ നാടിനു സമർപ്പിച്ച് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക