തൃശൂര്‍: 80 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നാടിനു സമര്‍പ്പിച്ചു. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ ഇസാഫിനു കീഴിലുള്ള ആശുപത്രിയാണ് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിനു വേണ്ടി കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി കോവിഡ് കെയർ സെന്റർ നാടിനു സമര്‍പ്പിച്ചു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി കെ. പോള്‍ തോമസ് വിഡിയോകോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇസാഫിന്റെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായാണ് ആശുപത്രി കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് എൻ, തഹസില്‍ദാര്‍ അന്നമ്മ വര്‍ഗീസ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റര്‍ സൂപ്രണ്ട് രാധാകൃഷ്ണന്, ഇസാഫ് സ്മോൾ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇസാഫ് ഹെല്‍ത്ത്കെയര്‍ സി.ഒ.ഒ ബിജു ജോര്‍ജ്, ഇസാഫ് സ്മോൾ ഫിനാന്‍സ് ബാങ്ക് ക്ലസ്റ്റര്‍ മേധാവികളായ റോയ്സണ്‍ ഫ്രാന്‍സിസ്, ജോമി ടി ഒ,ഇസാഫ് സീനിയർ മാനേജർ ജോൺ പി ഇഞ്ചക്കലോടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക