പതഞ്ജലിയുടെ പാലുല്‍പ്പന വിഭാഗം മേധാവി സുനില്‍ ബന്‍സാല്‍ കൊവിഡ് ബാധിച്ച് മരിച്ചു.ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് സുനില്‍ ബന്‍സാല്‍ മരണപ്പെട്ടതെന്ന് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018ലാണ് ഡയറി സയന്‍സ് വിദഗ്ധനായ സുനില്‍ ബന്‍സാല്‍ ‘പതഞ്ജലി’യുടെ ഭാഗമാകുന്നത്. കഴിഞ്ഞ ദിവസം അലോപതി ചികിത്സാ രീതിക്കെതിരായ രാം ദേവിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
ഒടുവില്‍ അത് പിന്‍വലിക്കുകയായിരുന്നു. കൊവിഡ് ബാധമൂലം മരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ അലോപ്പൊതി മരുന്നുകഴിച്ചാണ് മരിച്ചതെന്നായിരുന്നു രാംദേവ് പരാമര്‍ശം.
ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക