തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.
പ്രോട്ടേം സ്പീക്കറായ കുന്നമംഗലം എംഎല്‍എ പിടിഎ റഹിമാണ് എംഎല്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.
മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ജിആര്‍ അനില്‍, ആന്റണി രാജു, കെ എന്‍ ബാലഗോപാല്‍, ആര് ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
പ്രതിപക്ഷത്ത് നിന്ന് മുതിര്‍ന്ന നേതാവ് പിജെ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എട്ടാം തവണയും നിയമസഭയിലെത്തിയ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക