സ്ത്രീകള്‍ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് പിസിഒസ് അഥവാ
‘പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം’. പ്രധാനമായും ആര്‍ത്തവത്തെയാണ് പിസിഒഎസ് ബാധിക്കുന്നത്.
അസഹ്യമായ വേദന, അമിത രക്തസ്രാവം, ആര്‍ത്തവ ക്രമക്കേട്, വിഷാദം തുടങ്ങി പല വിഷമതകളും ഇത്
മൂലം സ്ത്രീകള്‍ നേരിടുന്നു.
ഈ മൂന്ന് അവസ്ഥകളും ലഘൂകരിക്കാന്‍ സഹായിക്കുന്നൊരു കിടിലന്‍ ‘ഡ്രിങ്ക്’ പരിചയപ്പെടുത്തുകയാണ്
പ്രമുഖ ന്യൂട്രിഷ്യനിസ്റ്റായ നമാമി അഗര്‍വാള്‍. സ്പൈസുകള്‍ ചേര്‍ത്ത് വളരെ എളുപ്പത്തില്‍
തയ്യാറാക്കാവുന്നൊരു പാനീയമാണിത്.
കറുവപ്പട്ട, തക്കോലം, പെരുഞ്ചീരകം, ഉലുവ എന്നിവയാണ് ഇതിന് ആകെ ആവശ്യമായിട്ടുള്ളത്. ഇവ
ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ആ വെള്ളം കുടിക്കാം. ദിവസത്തില്‍ ഏത്
സമയത്ത് വേണമെങ്കിലും ഇത് കഴിക്കാം. ചായയ്ക്കും കാപ്പിക്കും പകരം ശീലമാക്കാന്‍ കഴിഞ്ഞാല്‍
അത്രയും ആരോഗ്യകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക