രാജ്യം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുമ്പോൾ 12ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യം രൂക്ഷമാവുകയാണ്. ഈ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒളിമ്പിക്സ് മെഡൽ ജേതാവും ബോക്സറുമായ വിജേന്ദർ സിങ്.
‘ബോർഡ് പരീക്ഷകൾ റദ്ദാക്കി വിദ്യാർഥികളുടെ ജീവൻ രക്ഷിക്കുക. ഒരു പരീക്ഷ പേപ്പറിനേക്കാൾ പ്രധാനമാണ് ജീവൻ’ – വിജേന്ദർ ട്വീറ്റ് ചെയ്തു
നേരത്തെ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷകർതൃ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. അതേസമയം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ മേയ് 31ന് വീണ്ടും വാദം കേൾക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക