മറ്റൊരു പുരസ്ക്കാര നേട്ടം കൂടി സ്വന്തമാക്കി കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രി. 2021 ലെ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച്ഡബ്ല്യു ജനനി പുരസ്കാരം മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്വന്തമാക്കി. വനിതാ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനത്തോടനുബന്ധിച്ച് ഇന്റര്‍ഗ്രേറ്റഡ് ഹെല്‍ത്ത് ആന്റ് വെല്‍ബീങ് കൗണ്‍സില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ അവാര്‍ഡ് നല്‍കിയത്.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ
ലോകം മുഴുവൻ പടർന്ന് പിടിച്ച കോവിഡ് മഹാമാരിയിൽ നാടിനെ സുരക്ഷിതമാക്കാനുള്ള ആരോഗ്യമന്ത്രിയുടെ ശ്രമം ശ്രദ്ധേയമായിരുന്നു. മാത്രമല്ല, അതിനു മുൻപ് കേരളം നേരിട്ട മഹാമാരികളെല്ലാം തരണം ചെയ്യാൻ കെ കെ ശൈലജയുടെ പിൻതുണയും പ്രവർത്തനങ്ങളും കേരളത്തിന് മുതൽക്കൂട്ടായി. കോവിഡ് മഹാമാരി സമയത്ത് നല്കിയ മികച്ച സംഭാവനകള്‍ക്ക് ആരോഗ്യ വ്യവസായത്തില്‍ വിവിധ നേതൃത്വ പാടവങ്ങള്‍ വഹിക്കുന്ന പതിനേഴ് സ്ത്രീകള്‍ക്കും മറ്റ് വിഭാഗങ്ങളില്‍ പുരസ്കാരം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക