ബെംഗളുരു: കർണാടകത്തിൽ കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് 16604 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 411 പേര് രോഗബാധിതരായി മരിച്ചു. രോഗികളില്‍ 3992 പേര് ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. ഇവിടെ രോഗബാധിതരായി മരിച്ചത് 242 പേരാണ്.സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.57 ശതമാനമാണ്.
രാജ്യത്ത് 50 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 1,52, 734 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ആദ്യം നാല് ലക്ഷംവരെ എത്തിയ കണക്കാണ് 1,52, 734 ആയി ചുരുങ്ങിയത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും എൺപതിനായിരത്തിന്റെ കുറവുണ്ട്. 20,26,000 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച്
ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 91.6 ശതമാനമായി കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക