ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനം ബെഞ്ചമിൻ നെതന്യാഹുവിന് നഷ്ടപ്പെട്ടേക്കുമെന്ന് സൂചനകൾ. പുതിയ സർക്കാരുണ്ടാക്കാനുള്ള ചർച്ചകളെ കുറിച്ച് വ്യാപകമായി ചർച്ച നടക്കുമ്പോഴാണ് ബെഞ്ചമിൻ നെതന്യാഹുവിന് തന്റെ പ്രധാനമന്ത്രി പദം നഷ്ടമായേക്കുമെന്ന വാർത്തകൾ വരുന്നത്. പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് സർക്കാർ രൂപീകരണത്തിന് പുതിയ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതിനാൽ തന്നെ ബെഞ്ചമിൻ നെതന്യാഹുവിന് സ്ഥാനം നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.
പുതിയ റിപ്പോർട്ടുകൾ വന്നതോടെ അദ്ദേഹത്തിന്റെ സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇനി ആരായിരിക്കും ഇസ്രയേലിന്റെ തലവനാകുക എന്നത് ഇസ്രയേലിന്റെ ഭാവി നിർണയിക്കുന്നതിൽ തന്നെ സുപ്രധാനമായിരിക്കും. ഇസ്രയേൽ തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി യെയർ ലാപിഡ് ചർച്ചകൾ നടത്തിയതായും സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ചുവെന്നുമാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക