ദുബായ്: ഇന്ത്യ-യുഎഇ യാത്രാനിരോധനത്തെ തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രാ തിയതി സൗജന്യമായി മാറ്റി നൽകുമെന്ന് എയർ ഇന്ത്യ.
യുഎഇയിൽ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് തുടങ്ങിയ ഏപ്രിൽ 25 മുതൽ നിലവിൽ വിലക്ക് പിൻവലിക്കുന്ന തീയതിയായ ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് യാത്രാതീയതി സൗജന്യമായി മാറ്റിനൽകുക.
യാത്രാടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ടിക്കറ്റിന്റെ സാധുത അനുസരിച്ച് യാത്രക്കാർക്ക് ഏത് തീയതിയിലേക്ക് വേണമെങ്കിലും മാറ്റാമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക