ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് പതിനൊന്നിനാണ് കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നൽകിയത്.
2 മുതൽ 18 വയസ്സുവരെ പ്രായമുളള കുട്ടികളിലാണ് രണ്ടും മൂന്നുംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചത്. ഈ വർഷം ജനുവരി 26-നാണ് വാക്സിൻ യജ്ഞത്തിന് ഇന്ത്യ തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. നിലവിൽ 18 വയസ്സുമുതൽ പ്രായമുളളവർക്ക് രാജ്യത്ത് വാക്സിൻ നൽകാൻ അനുമതിയുണ്ട്.
ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, റഷ്യയുടെ സ്പുട്നിക് എന്നീ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്നത്. അതേസമയം ചൈനയുടെ രണ്ടാമത്തെ വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക