സംസ്ഥാനത്ത് കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്. ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. എഇഒമാര്‍ക്കും ഡിഇഒമാര്ക്കുമാണ് സർക്കുലർ നൽകിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ടിവി, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി ക്ലാസ്സുകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. ഈ മാസം 13 നുള്ളിൽ തന്നെ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു
വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളുണ്ടോ എന്നും വീടുകളിൽ വൈദ്യുതിയുണ്ടോ എന്നും ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൗകര്യങ്ങളില്ലെന്ന് നിയമസഭയിൽ പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. ഇതോടെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കിയതിനു ശേഷം മാത്രമേ സ്കൂള്‍ തല ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുകയുള്ളു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക