സപ്ലൈകോയുടെ പുതിയ സൂപ്പർമാർക്കറ്റ്, അതും കെഎസ്ആര്‍ടിസിയുമായി കൈകോർത്തുക്കൊണ്ട്… ഒടുവിൽ അത്തരമൊരു സംരംഭം യാഥാർഥ്യമാകുകയാണ്. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡിലാണ് സപ്ലൈകോയുടെ സൂപ്പര്‍മാർക്കറ്റ് ആരംഭിക്കാൻ പോകുന്നത്. സംരംഭം ആഗസ്റ്റിൽ തന്നെ യാഥാർഥ്യമാക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ നിലവിലുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനേയും, ഈ കെട്ടിടത്തേയും വേര് തിരിക്കുന്ന കൂറ്റന്‍ മതില് പൊളിച്ചുകൊണ്ട് സൗകര്യപ്രദമായ രീതിയിൽ ഇവിടേയ്ക്ക് പ്രവേശനം ഒരുക്കും.
സപ്ലൈകോയ്ക്കായി വാടകയ്ക്കാണ് കെഎസ്ആര്‍ടിസി കെട്ടിടം വിട്ടുനൽകുക. സോണല്‍ എക്സിക്യൂട്ടീവ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ആദ്യം സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ സോണല്‍ ഓഫീസ് പാപ്പനംകോട്ടേക്ക് മാറ്റുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം, സ്റ്റാന്റിനകത്തുള്ള പമ്പ് റോഡ് സൈഡിലേക്ക് മാറ്റി സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് കൂടെ പെട്രോള്‍ , ഡീസല്‍ എന്നിവ നിറയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുവാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക