ബത്തേരിയില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിന് പണം നല്കിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എസ് പരാതി നല്കി. സംഘടനാ സംസ്ഥാന പ്രസിഡണ്ട് പികെ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന് ജാനുവിന് പണം നല്‍കിയെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ പ്രസീത തന്നെയാണ് രംഗത്തെത്തിയത്. പ്രസീത കെ സുരേന്ദ്രനുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. പണത്തിന്റെ സ്രോതസ്, ചെലവഴിച്ച രീതി, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക