കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധന രേഖപ്പെടുത്തുന്ന ജില്ലകളിൽ മുന്നിലാണ് പാലക്കാട് ജില്ല. ആയതിനാൽ തന്നെ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. ജീവനക്കാരുടെ വേതനം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ജില്ലയിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ആവശ്യമായ ജീവനക്കാരെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ നിയമിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടു വച്ചത്.
ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്സിനേഷന് ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഉള്‍പ്രദേശങ്ങള്‍, ആദിവാസി മേഖലകള്‍ എന്നിവ കൂടുതലുള്ള ജില്ലയായതിനാലും ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജില്ലയിൽ മഴക്കാല ശുചീകരണ യജ്ഞനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കോവിഡ് ഇതര രോഗങ്ങളെ പ്രതിരോധിക്കാന്‍ ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, വാര്‍ഡുതല സമിതികള്‍ എന്നിവയുടെ സഹകരണത്തോടെയുള്ള പ്രവൃത്തികള്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക