സ്റ്റേജ് കലാകാരന്മാര്ക്ക് വേണ്ടി കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി.
‘താന്‍ വേദികളില്‍ നിന്ന് വളര്‍ന്ന് വന്നൊരാളാണെന്നും 2018ലെ വെള്ളപ്പൊക്കം മുതല്‍ വേദികളില്‍ പരിപാടി അവതരിപ്പിക്കുന്ന ഒരുപാട് കലാകാരന്മാരുടെ അവസ്ഥ വളരെ കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടന വഴിയും അല്ലാതെയും എല്ലാം സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അത്കൊണ്ട് ഒന്നും തീരുന്ന ലക്ഷണമില്ലാത്ത രീതിയിലുള്ള ദുരവസ്ഥയിലേക്ക് പോകുന്നുണ്ട്. ഓരോ ബജറ്റ് വരുമ്പോഴും പ്രഖ്യാപനങ്ങള്‍ വരുമ്പോഴും സ്റ്റേജ് കലാകാരന്മാര് പലപ്പോഴും ഒരു വലിയ കൂട്ടമല്ലാത്തതു കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.
അവരുടെ അവസ്ഥ വളരെ ദയനീമാണ്. അവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് പരമാവധി ആളുകള്‍ ചെയ്യണം. നമ്മളാല്‍ കഴിയുന്നത് നമ്മള് ചെയ്യുന്നുണ്ട്.’അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക