തിരുവനന്തപുരം: ജൂലായ് 15 നകം സംസ്ഥാനത്ത് 40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്‍കാനുള്ള നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന് . കോവിഡ് അവലോകന യോഗത്തിലാണ് ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന് ലഭിക്കും.
ജൂണ്‍ 15 ഓടെ 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ജൂണ്‍ 10 ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക