വഴിയരികിൽ പരുക്കേറ്റ് കിടന്ന ഒരു പാറ്റയുമായി മൃഗാശുപത്രിയിലെത്തിയ യുവാവാണ് താരം. ഡോക്ടർ തന്നെയാണ് ഈ വേറിട്ട അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. തായ്ലൻഡിലെ സായി റാക് അനിമൽ ഹോസ്പിറ്റലിലേക്കാണ് പാറ്റയുമായി ഇയാൾ എത്തിയത്.
റോഡരകിൽ ആരോ ചവിട്ടി അവശനിലയിലായ പാറ്റയെ കയ്യിലെടുത്താണ് യുവാവ് ആശുപത്രിയിലേക്ക് എത്തിയത്. ഡോക്ടർ തനുവായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പാറ്റയെ രക്ഷിക്കാനുള്ള സാധ്യത 50 ശതമാനമായിരുന്നെന്നും ഡോക്ടർ പറയുന്നു.
ഇതൊരു തമാശ അല്ലെന്നും സഹജീവികളോടുള്ള കരുതൽ സൂചിപ്പിക്കുന്ന സംഭവമാണിതെന്നും ഡോക്ടർ കുറിച്ചു. ചികിൽസ നൽകിയ ശേഷം പാറ്റയെ യുവാവിന് തന്നെ നൽകിയെന്നും ഇതിന് പണം ഈടാക്കിയില്ലെന്നും അവർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക