സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയന് (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് . ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം.
നജ്റാന് കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മറ്റ് രണ്ട് നഴ്സുമാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇവര്‍ ചികിത്സയിലാണ്. മലയാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം. നേരത്തെ ജോലി തേടി സൗദിയിലേക്ക് പറന്ന രണ്ട് നഴ്സുമാർ വാഹനാപകടത്തിൽ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക