വീട്ടിൽ വളർത്താൻ പാമ്പിലെ ഓൺലൈനായി വാങ്ങിയ യുവാവ് എത്തിപ്പെട്ടത് വൻ അബദ്ധത്തിൽ. ചൈനയിൽ നിന്നാണ് ഈ വിചിത്രവാർത്ത.
വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലുള്ള ലിയു എന്ന യുവാവാണ് ഓൺലൈൻ സൈറ്റിലൂടെ മൂർഖൻ പാമ്പിനെ വളർത്താൻ വാങ്ങിയത്. വിഷവും പല്ലും നീക്കിയ ശേഷമാണ് വളർത്താനായി പാമ്പുകളെ എത്തിക്കുന്നത്.
ഏകദേശം ഒരു മീറ്റർ നീളമുള്ള മൂർഖനെയാണ് യുവാവിന് ലഭിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാളെ പാമ്പ് കടിച്ചു.
ഇതോടെ ആശുപത്രിയിലെത്തിയപ്പോഴാണ് പാമ്പിന് വിഷമുണ്ടെന്ന് തിരിച്ചറിയുന്നത്. മൂർഖന്റെ കടിയേറ്റ യുവാവിന്റെ ജീവനും അപകടത്തിലായിരുന്നു. എന്നാൽ കൃത്യമായ ചികിൽസ ലഭിച്ചതോടെ ഇയാൾ രക്ഷപ്പെട്ടു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പാമ്പിനെ പായ്ക് ചെയ്പ്പോൾ സംഭവിച്ച അബദ്ധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വ്യക്തമായത്.
വിഷവും പല്ലുമുള്ള മൂർഖനെയാണ് യുവാവിന് വളർത്താൻ സൈറ്റ് എത്തിച്ചുനൽകിയത്. ഗ്ലോബൽ ടൈംസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക