പതിനഞ്ചാം നിയമസഭയുടെ ആദ്യ ബജറ്റ് ജൂൺ നാലിനാണ് നിയമസഭയിൽ അവതരിപ്പിച്ചത്. 61 മിനിറ്റുകൾക്കൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് അവസാനിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിന് അനുബന്ധമായ ബജറ്റാണ് ആദ്യ ബജറ്റായി അവതരിപ്പിച്ചത്. എന്നാൽ, ബജറ്റിന് നേരെ വിമർശനങ്ങളും ഉയർന്നിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള പൊതുചർച്ചകൾക്ക് ഇന്ന് നിയമസഭയിൽ തുടക്കമിടും.
അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍, ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം..!
അതേസമയം, ചർച്ചകൾക്ക് പുറമെ പതിനച്ചമത് നിയമസഭയുടെ ആദ്യ ചോദ്യോത്തര വേളയും ഇന്ന് സഭയിൽ നടക്കും. സഭാ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഇന്നു മുതൽ ചോദ്യോത്തര വേള ആരംഭിക്കുന്നത്. ശൂന്യ വേളയിൽ കൊടകര കുഴൽപ്പണ തട്ടിപ്പും കേസിലെ പൊലീസ് നടപടികളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക