ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്കു നേരെ ശക്തമായ പ്രതിഷേധമാണുണ്ടാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടുമെല്ലാം ലക്ഷദ്വീപ് നിവാസികൾക്ക് വേണ്ടി പ്രതിഷേധ പോരാട്ടത്തിൽ പങ്കെടുക്കുന്ന നിരവധി പേരുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ഇന്ന് ലക്ഷദ്വീപിൽ ജനകീയ നിരാഹാര സമരം നടത്തും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കുക, ഭരണ പരിഷ്കാര നടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുക.
വാക്സിനെടുത്തവര്‍ക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്.ടി.പി.സി.ആര് ഒഴിവാക്കിയേക്കും; റിപ്പോര്‍ട്ട്
പന്ത്രണ്ട് മണിക്കൂർ ജനകീയ നിരാഹാര സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് നിവാസികളും നിരാഹാരമിരുന്ന് സമരത്തില്‍ പങ്കാളികളാകും. സ്വന്തം വീടുകളിൽ കരിങ്കൊടി ഉയര്‍ത്തി കാണിച്ച് ലക്ഷദ്വീപ് ജനത ഒന്നാകെ നിരാഹാരമിരിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിരാഹാരം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക