സംസ്ഥാനത്ത് ഇന്ന് മുതൽ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കാനൊരുങ്ങുന്നു. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് ഇന്ന് മുതൽ പ്ലസ്ടുകർക്കും ക്ലാസുകൾ തുടങ്ങും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ പ്ലസ് ടു ക്ലാസുകള്‍ രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 5 മുതല്‍ 6 വരെയും നടക്കും. തിങ്കൾ മുതൽ വെള്ളിവരെ തുടർച്ചയായ ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. ടി വി ചാനലിനു പുറമെ കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസുകള്‍ കാണാൻ സാധിക്കും.
കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 14 വരെ നീട്ടി ഹരിയാന
തിങ്കള്‍ മുതല്‍ വെള്ളി വരെ നടക്കുനാണ് ക്ലാസുകൾ അടുത്ത ആഴ്ചയിൽ പുനഃസംപ്രേക്ഷണവും ഉണ്ടാകും. മൊബൈൽ ആപ്പ് വഴി ക്ലാസുകൾ കാണാൻ താല്പര്യമുള്ളവർക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക