ചുട്ടയിലെ ശീലം ചുടല വരെ. എത്രയധികം അർത്ഥം തരുന്നതാണ് ഈ വാക്യങ്ങൾ. അതേ ഒരു കുട്ടി അതിന്റെ ബാല്യകാലത്ത് അനുഭവിക്കുന്നതും അറിയുന്നതുമാണ് ഒരു പരിധി വരെ അവരെ ജീവിതാവസാനം വരെ സ്വാധീനിക്കുന്നത്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഈകാര്യങ്ങളിൽ ശ്രദ്ധിക്കുക
1. ഭൗതികമായ ചുറ്റുപാടുകള്‍ പ്രതികൂലമായി മാറുമ്പോള്‍ ചില കുട്ടികളില്‍ സ്വഭാവവൈകല്യങ്ങളുണ്ടാകാം.
പെട്ടെന്ന് ദേഷ്യപ്പെടുക, സ്വയമോ മറ്റുള്ളവരെയോ ഉപദ്രവിക്കുക, ഉള്‍വലിഞ്ഞ് പോവുക, അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ തീരെ കഴിക്കാതിരിക്കുകയോ ചെയ്യുക, ഉറക്ക ക്രമം തെറ്റുക, ഫോണ്‍ പോലുള്ള ഗാഡ്ഗെറ്റുകളില് ഏധിക സമയം ചെലവിടുക എന്നിവയെല്ലാം സ്വഭാവ വൈകല്യത്തിന്റെ ലക്ഷണങ്ങളാകാം.
2. ‘സെന്‍സിറ്റീവ്’ ആയ വ്യക്തിത്വം അഥവാ വൈകാരികമായി ഒട്ടും സ്ഥിരത പാലിക്കാന്‍ സാധിക്കാതെ വരുന്നത് കുട്ടികളെ മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും നയിക്കാം. ലൈംഗിക പീഡനം തുടങ്ങി വിവിധ തരത്തിലുള്ള ശാരീരിക- മാനസിക പീഡനങ്ങളാണ് പ്രധാനമായും കുട്ടികളെ ഈ അവസ്ഥയിലെത്തിക്കുന്നത്. ദുഖത്തില്‍ തുടരുക, ഇടവിട്ട് കരയുക, ഉത്കണ്ഠ പ്രകടിപ്പിക്കുക, അമിതമായ പേടി പ്രകടിപ്പിക്കുക, ദേഷ്യം വരിക, വിഷാദത്തില്‍ ഇരിക്കുക, ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
3. പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന സമ്മര്‍ദ്ദങ്ങളും കുട്ടികളെ മാനസികമായി ബാധിച്ചേക്കാം. ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ, ഒന്നിനെയും വ്യാപ്തിയോടെ സമീപിക്കാനാകാത്ത അവസ്ഥ, പഠിക്കാന്‍ സാധിക്കാതിരിക്കുക, പാഠ്യവിഷയങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി അല്ലെങ്കില്‍ പിന്നാക്കം പോവുക, പതിവായി ക്ലാസില്‍ കയറാതിരിക്കുക എന്നിവയെല്ലാം പഠനകാര്യങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളുടെ ലക്ഷണങ്ങളാണ്.
4. സമപ്രായക്കരുടെയോ മാതാപിതാക്കളുടെയോ വീട്ടുകാരുടെയോ അധ്യാപകരുടെയോ ഒക്കെ ഇടപെടലുകള്‍ മൂലം മറ്റൊരു വ്യക്തിത്വത്തെ സൃഷ്ടിക്കേണ്ട അവസ്ഥ ചില കുട്ടികള്‍ക്ക് ഉണ്ടാകാറുണ്ട്. നല്ലത് ചെയ്യുക, നല്ലതിനെ അറിയുക എന്ന ഉദ്ദേശത്തില്‍ കുട്ടികളിലേക്ക് പലതിനെയും അടിച്ചേല്പിക്കുമ്പോഴാണ് അധികവും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. ഇത് കുട്ടിയില്‍ മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എപ്പോഴും സ്വയം സംശയത്തോടെ കാണുക, സ്വന്തം തീരുമാനങ്ങളിലും അഭിപ്രായങ്ങളിലും സംശയം പ്രകടിപ്പിക്കുക, മറ്റുള്ളവരെ വച്ച് എപ്പോഴും സ്വയം താരതമ്യപ്പെടുത്തുക, അപകര്‍ഷതാബോധം കാണിക്കുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക