ഡല്‍ഹി: കൊടകര കുഴല്‍പ്പണക്കേസ് ഉടന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കും. ഇതിനായി ഡല്‍ഹിയില്‍ നിന്നും ബന്ധപ്പെട്ട അനുമതിയെല്ലാം ഇഡിക്ക് ലഭിച്ചുകഴിഞ്ഞതായാണ് വിവരം.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇഡി അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവിലെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പഠിച്ച ശേഷം ഇഡി പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കള്ളപ്പണ നിരോധനനിയമപ്രകാരമായിരിക്കും കേസ്.
ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ സംഘത്തെയാണ് കേസന്വേഷണത്തിനായി ചുമതലപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട് .
കള്ളപ്പണ കവര്‍ച്ച നടന്നത് കോഴിക്കോട് ഇഡി ഓഫീസിന്റ പരിധിയിലാണ്. എന്നിരിക്കിലും കൊച്ചിയിലെ ജോയിന്റെ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ഉന്നതരുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക