കുവൈത്തില്‍ വീട്ടില്‍ തീപ്പിടുത്തം. ഫിര്‍ദൗസ് ഏരിയയിലെ സ്വദേശിയുടെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. വീടിനകത്ത് കുടുങ്ങിയ എട്ടു കുട്ടികളുള്‍പ്പെടെ 16 പേരെ സാഹസികമായി രക്ഷപ്പെടുത്തി. ഇതിനെ തുടർന്ന് വന്‍ ദുരന്തം ഒഴിവായി. വീടിന്റെ താഴത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്.
അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അര്‍ദിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലെ അഗ്നിശമനസേന അംഗങ്ങള്‍ വീട്ടില്‍ കുടുങ്ങിയ 16 പേരെയും പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തി. തീ വ്യാപിക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രണവിധേയമാക്കി. വീടിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക