ഇന്നലെയാണ് കെസിപിസി അധ്യക്ഷനായി കെ സുധാകരനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നത്. സുധാകരന്റെ അധ്യക്ഷപദവിയില്പ്രതികരണവുമായെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എകെ ബാലന്.
സുധാകരനെ കെപിസിസി പ്രസിഡണ്ടാക്കിയത് കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് എകെ ബാലന് അഭിപ്രായപ്പെട്ടു. സുധാകരന് അധ്യക്ഷ പദവി കാലങ്ങളായി ആഗ്രഹിക്കുന്നതാണെന്നും അദ്ദേഹത്തിന്റെ സ്വഭാവം വെച്ച് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയില്ലെന്നും എ കെ ബാലന് വിമര്‍ശിച്ചു.
വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ടിടത്ത് സുധാകരന്റെ നില അതിനേക്കാള്‍ ദയനീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും തമ്മില്‍ ബ്രണ്ണന്‍ കോളെജ് കാലത്ത് തുടങ്ങിയ സൗഹൃദവും രാഷ്ട്രീയമായ വിയോജിപ്പുകളുടേയും കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് എകെ ബാലന്റെ അഭിപ്രായ പ്രകടനം.
കൂറുമാറി വന്ന ഒരാളെന്ന നിലയില്‍ സുധാകരനോട് അവിടത്തെ കോണ്‍ഗ്രസ്സുകാരില്‍ വലിയൊരു വിഭാഗത്തിന് മാനസികമായ യോജിപ്പില്ലെന്നും എകെ ബാലന് പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക