മുംബൈ: ഉദ്ധാരണ പ്രശ്നങ്ങൾക്ക് പരിഹാരമായി കളരി സൂത്രയുമായി ബോളിവുഡ് താരം വിദ്യുത് ജംവാൾ. ആരാധകർക്കായി പലതരം ഫിറ്റ്നസ്സ് ടിപ്സ് താരം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കു വെക്കാറുണ്ട്. ഇക്കുറി ലൈംഗിക ബോധവത്കരണത്തിനായുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
പത്ത് പുരുഷന്മാരില് ഒരാളെങ്കിലും ഉദ്ധാരണ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് താരം പറയുന്നു.താന്‍ പരിചയപ്പെടുത്തുന്ന കളരിസൂത്ര എന്ന വ്യായാമത്തിലൂടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താമെന്ന് താരം പറയുന്നു. 19 വ്യായാമ മുറകളാണ് കളരിസൂത്രയിലുള്ളത്. ദിവസേന ഈ വ്യായാമം ചെയ്താല്‍ രക്തപ്രവാഹം ഉത്തേജിപ്പിക്കാനും ലൈംഗിക ഊര്‍ജം നേടിയെടുക്കാനും സാധിക്കും.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക