ആന്ധ്രാപ്രദേശിലെ തന്റെ സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ എത്തിച്ച നടൻ മഹേഷ് ബാബു. ബുറുപലേ ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കാണ് വാക്സിൻ എത്തിച്ചത്. താരത്തിന്റെ ഭാര്യ നമ്രത ശിരോദ്കറാണ് ഈ വാർത്ത പുറത്തുവിട്ടത്. വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തെ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആണ് പൂര്‍ത്തിയായത്.
ഗ്രാമം പൂര്‍ണായും വാാക്സിനെഷൻ സ്വീകരിച്ച് കഴിഞ്ഞതായും നമ്രത ശിരോദ്കര് അറിയിച്ചു. ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും താരം പറഞ്ഞു. കൊവിഡ് മഹാമാരി കാലത്ത് സഹായഹസ്തങ്ങളിലൂടെ നിരവധി താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. അതേസമയം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്നും ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒറ്റ ദിവസത്തെ കൂടിയ മരണ നിരക്കാണ് റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക