ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ തായ്വാനെ ഒരു രാജ്യമായി വിശേഷിപ്പിച്ചതിൽ കടുത്ത പ്രതികരണവുമായി ചൈന രംഗത്ത്. ഓസ്ട്രേലിയ, ന്യൂസിലാന്റ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾ കോവിഡ് വ്യാപനം തടയുന്നതിനായി സ്വയം തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നായിരുന്നു ജാപ്പനീസ് പ്രധാനമന്ത്രിയുടെ പരാമർശം. ആദ്യ പാർലമെന്റ് ചർച്ചയിലാണ് തായ്വാനെ അദ്ദേഹം ഒരു രാജ്യമായി വിശേഷിപ്പിച്ചത്.
ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടന് ദിലീപ് കുമാര്‍ ആശുപത്രി വിട്ടു
എന്നാൽ, ജാപ്പനീസ് പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി ചൈന മുന്നോട്ട് വന്നു. ഹോങ്കോങ്ങിനെതിരായ അടിച്ചമർത്തലും കിഴക്കൻ ചൈനാക്കടലിലെ പ്രദേശിക തർക്കവുമുൾപ്പെടെ നിരവധി വിഷയങ്ങളിൽ ടോക്കിയോയും ബീജിംഗും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാപ്പനീസ് പ്രധാനമന്ത്രിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക