മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിത ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. മലയാളി സിനിമാ പ്രേമികൾ ആസ്വദിച്ചു കണ്ട ഒരു സിനിമയായിരുന്നു നന്ദനം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നവ്യ നായരുടെ കരിയർ ബെസ്റ്റ് കഥാപാത്രമായിരുന്നു നന്ദനം സിനിമയിലെ ബാലാ മണി. മനു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ചത്. സിനിമയിൽ ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മികച്ചതായിരുന്നു.
ഇപ്പോഴിതാ നന്ദനം സിനിമയുടെ ഡബ്ബിങ്ങിനിടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചായിരുന്നു നന്ദനം സിനിമയുടെ ഡബ്ബിങ് നടന്നത്. താനും ഹരികുമാറും നല്ല സുഹൃത്തുക്കളാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.സിനിമയുടെ സെറ്റിൽവെച്ച് ഇരുവരും തമ്മിൽ ഡബ്ബിങ്ങിനെ ചൊല്ലി ചില പിണക്കങ്ങൾ ഉണ്ടായിരുന്നു എന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു. ചിത്രത്തിൽ രേവതി പൃഥ്വിരാജിനെ മനു എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. താൻ എത്ര തവണ മനു എന്ന് വിളിച്ചിട്ടും ഹരികുമാറിന് അത് തൃപ്തി ആയതായി തോന്നിയില്ല.
മനു എന്ന് വീണ്ടും വീണ്ടും പറയാൻ ഹരികുമാർ പറഞ്ഞു. ഓക്കേ ആയില്ല എന്നാണ് ഹരികുമാർ പറഞ്ഞത്. ഇതു കേട്ടപ്പോൾ തനിക്ക് ദേഷ്യം വന്നതായി ഭാഗ്യലക്ഷ്മി പറയുന്നു. ഉടനെതന്നെ തനിക്ക് ഇനി പറ്റില്ല എന്നു പറഞ്ഞുകൊണ്ട് സ്റ്റുഡിയോ വിട്ട് ഇറങ്ങിയ സന്ദർഭം ഭാഗ്യലക്ഷ്മി ഓർക്കുന്നു. എന്നാൽ അദ്ദേഹം തിരികെ വിളിക്കാൻ വന്നപ്പോൾ, പറ്റില്ല എന്ന് തീർത്തു പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക