കൊച്ചി: കണ്ണൂര്‍ സ്വദേശിനിയെ കൊച്ചിയിലെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതി മാര്ട്ടിന് ജോസഫ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
മാർട്ടിൻ കൊച്ചിയിൽ ഒളിവിൽ താമസിച്ച ഫ്ളാറ്റിന്റെ ഉടമയായ യുവതിയേയും മർദിച്ചതായി പരാതി. മെയ് 31മുതൽ ജൂൺ എട്ട് വരെ മാർട്ടിൻ ഒളിവിൽ കഴിഞ്ഞ കാക്കനാട്ടുള്ള ഫ്ളാറ്റിന്റെ ഉടമയാണ് പരാതി നൽകിയത്.
മെയ് 31ന് യുവതിയുടെ സുഹൃത്തായ ധനേഷും തൃശൂർ സ്വദേശിയായ മാർട്ടിനും കാക്കനാടുള്ള ഫ്ലാറ്റിൽ എത്തി ഒളിവിൽ കഴിയാൻ അനുവദിക്കണമെന്ന് പറഞ്ഞു. ഇത് അനുവദിക്കാതിരുന്നപ്പോൽ യുവതിയെ മർദ്ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.
ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞാണ് യുവതിയെ മർദ്ദിച്ചത്. യുവതി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങി.
യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി കൊച്ചിയിൽതന്നെ മറ്റൊരു യുവതിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക