പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍. കൊവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളും വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസ് കൂട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് ഗവേഷകരുടെ അവകാശവാദം. ഗവേഷകര്‍ തിരിച്ചറിഞ്ഞതില്‍ ജനിതക ഘടന പ്രകാരം കൊവിഡ് പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്.
ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളാണ് ഗവേഷണത്തിന് പിന്നില്‍.
തെക്കുപടിഞ്ഞാറല്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ വന മേഖലയില്‍ നിന്നുള്ള വവ്വാലുകളെയാണ് പഠനത്തിനായി വിധേയമാക്കിയത്. വിവിധ വിഭാഗത്തില്‍പെട്ട വവ്വാലുകളെ പഠനവിധേയമാക്കിയതില്‍ നിന്ന് 24 ജീനോമുകളെ തിരിച്ചറിഞ്ഞുവെന്ന് സെല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയും വവ്വാലുകളെയും കൊവിഡും ബന്ധപ്പെടുത്തി പഠനങ്ങൾ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക