സിനിമ-സീരിയല്‍ നടന് ഷിജുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടപടിയുമായി ചലച്ചിത്ര ആസ്വാദകരുടെ ഫെയ്സ്ബുക്ക് പേജ് ആയ മൂവി സ്ട്രീറ്റ്.
ഷിജുവിനെപ്പറ്റി വന്ന പല പോസ്റ്റുകളും മൂവി സ്ട്രീറ്റിന്റെ പേജില്‍ മുമ്പ് ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും ചൂഷണങ്ങള്‍ മറച്ചുവെയ്ക്കാന്‍ ഒരു സ്പേസ് ആകുന്നതും തടയാന്‍ തീരുമാനിച്ചുവെന്നും മൂവി സ്ട്രീറ്റ് വക്താക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷിജുവിനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയത്. പട്നഗര്‍ എന്ന സിനിമയില്‍ അഭിനയിക്കവേ സെറ്റിലെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടി വന്നപ്പോള്‍ പുതുമുഖ നടി പ്രതികരിക്കുന്നു എന്നതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് രേവതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക