മുംബൈ: മുംബൈയില്‍ കനത്ത മഴയില്‍ പാര്‍പ്പിട സമുച്ചയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഗര്‍ത്തത്തില്‍ വീണ് അപ്രത്യക്ഷമായി.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് കുഴിയിലേക്ക് താഴ്ന്നു പോയത്.
കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയില്‍ നിറഞ്ഞ വെള്ളത്തിലേക്ക് കാര്‍ കൂപ്പുകുത്തുകയായിരുന്നു. അന്‍പത് അടിയോളം ആഴമുള്ള കുഴിയാണ് കാറിനെ വിഴുങ്ങിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
#MumbaiRains
Car swallowed completely by a sinkhole in residential complex in Mumbai.. Later discovered that it was a covered well under a parking lot! pic.twitter.com/nvLct0QqfU— Subodh Srivastava (@SuboSrivastava) June 13, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക