ഇരട്ടകുട്ടികൾ, സയാമിസ് ഇരട്ടകൾ എന്ന് ഒക്കെ മനുഷ്യരിൽ കേട്ടിട്ടുണ്ടെങ്കിലും മൃഗങ്ങളിൽ അങ്ങനെയുണ്ടോ എന്ന് വ്യക്തമല്ല. ഇത്തരത്തിൽ വൈറലാവുകയാണ് പശു കിടാവ്. ഉത്തർപ്രദേശിലെ ചന്ദൗലി ഗ്രാമത്തിലാണ് രണ്ട് തലയും നാലു കണ്ണും, രണ്ടു വായുമായി പശുകിടാവ് ജനിച്ചത്.
അരവിന്ദ് യാദവ് എന്ന ആളിന്റെ വീട്ടിലാണ് സംഭവം. അതേസമയം പശുവിനും കിടാവിനും ആരോഗ്യ പ്രശ്നങ്ങളില്ല. എന്തായാലും ഗ്രാമത്തിലെ ആളുകളെ ഇതിനെ അത്ഭുത പ്രതിഭാസമായി കണ്ട് സന്തോഷിക്കുകയാണ്. ദൂരദേശങ്ങളിൽ നിന്ന് പലരും കിടാവിനെ സന്ദർശിച്ചു കഴിഞ്ഞു. എന്നാൽ ഇത് അത്ഭുതമല്ല ഗർഭാവസ്ഥയിലുണ്ടായ പ്രശ്നമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക