ചെന്നൈ: ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ ഒരു സിംഹം കൂടി കോവിഡ് ബാധിച്ച് ചത്തു. 12 വയസുള്ള പത്മനാഭന് എന്ന സിംഹമാണ് ചത്തത്. ഈ മാസം ആദ്യം നീല എന്ന പെണ് സിംഹം കോവിഡ് ബാധിച്ച് ചത്തിരുന്നു.
മൃഗശാലയിലെ 14 സിംഹങ്ങളില്‍ ഒന്‍പത് സിംഹങ്ങള്‍ക്ക് നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലെ (NIHSAD) സാമ്ബിള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ പത്മനാഭന് ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക