മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് കുടുംബവിളക്കിലെ ആതിര മാധവും അമൃത നായരും. സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായ നടിമാര്‍ അടുത്തിടെ ഒരു ഡാന്‍സ് വീഡിയോയുമായി എത്തിയിരുന്നു.
കുടുക്ക് എന്ന പാട്ടുമായിട്ടാണ് ഡാന്‍സ്. തോര്‍ത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു ഗെറ്റപ്പിലാണ് എല്ലാവരും ഈ ഡാന്‍സ് കളിക്കുന്നത്.
ഇതിനിടെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ആതിര ‘ആ തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും’ എന്നായിരുന്നു ഒരാള്‍ കമന്റുമായി എത്തിയത്.
അയ്യോ സഹോദര, തോര്‍ത്ത് മാറ്റി കാണിക്കാന്‍ അമ്മയോട് പറഞ്ഞാല്‍ മതി. നിങ്ങളുടെ വീട്ടിലെ ആള്ക്കാര് കളിക്കുന്ന കളി അല്ല ഇതെന്നും ആയിരുന്നു ആതിരയുടെ മറുപടി. ടിപ്പിക്കല്‍ ഞരമ്പ്, പിറ്റി എന്നീ ഹാഷ് ടാഗുകള്‍ കൂടി ആതിര കൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക