സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയെ ഒരു കാലത്ത് ആരും അംഗീകരിച്ചിരുന്നില്ലെന്ന് നടൻ ബാബുരാജ് . ഒരിക്കൽ അതേക്കുറിച്ച് മുകേഷ് ഒരു പ്രസംഗത്തിൽ പറഞ്ഞ വാചകം തന്റെ ഹൃദയത്തെ നോവിച്ചുവെന്നും നടൻ ബാബുരാജ് പറയുന്നു.
ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ. അമ്മയ്ക്ക് ഇപ്പോള്‍ സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി. ഒരു വീട് പോലെ കയറി ചെല്ലാൻ കഴിയുന്ന ഒരിടം ഉണ്ടായതിൽ അത്ര സന്തോഷമാണ്.
ഒരിക്കൽ മുകേഷേട്ടൻ പ്രസംഗിച്ചപ്പോൾ എനിക്ക് വിഷമം തോന്നിയ ഒരു കാര്യമുണ്ട്. ‘അമ്മ’യിൽ നിന്ന് ഒരു ലെറ്റർ പാഡ് കൊടുത്തു വിട്ടാൽ ചില അസോസിയേഷൻ അത് കീറി കളയുന്ന ഒരു പരിപാടിയുണ്ട്.
ലെറ്റർ പാഡിൽ നിന്ന് ‘അമ്മ’ എന്ന് എഴുതിയിരിക്കുന്നത് മാത്രം കീറി കളയുന്ന അവസ്ഥയെക്കുറിച്ചാണ് അന്ന് മുകേഷേട്ടൻ പറഞ്ഞത്. പക്ഷേ അവസ്ഥ ഇന്ന് അങ്ങനെയല്ല അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക