മലയാളികളുടെ പ്രിയതാരമാണ് നടി പ്രിയാമണി. മലയാളത്തിൽ മാത്രമല്ല സൗത്തിന്ത്യൻ സിനിമകളിലും ബോളിവുഡിലും താരം തിളങ്ങി.
ഇപ്പോഴിതാ ബോളിവുഡ് ചിത്രം ചെന്നൈ എക്സ്പ്രസില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് പ്രിയാമണി. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥി വേഷമായിട്ടായിരുന്നു നടി എത്തിയത്. ഷൂട്ടിംഗിനിടയിൽ ഷാരൂഖ് ഖാന്
തനിക്ക് 300 രൂപ തന്നുവെന്നും അത് താന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും പ്രിയാമണി പറയുന്നു.
”ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. തന്റെ നേട്ടത്തിലുള്ള അഹന്തയൊന്നും അദ്ദേഹത്തിന് ഇല്ല.
പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം പെരുമാറിയത്.
ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്”എന്ന് പ്രിയാമണി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക