ദുരിതകാലത്ത് ഇരുട്ടടിയാകുകയാണ് ഇന്ധനവിലയിൽ ദിനംപ്രതിയുള്ള വർധനവ്. കോവിഡ് മഹാമാരിയും തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണും ജനജീവിതത്തെ തന്നെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ധനവില അടിക്കടി വർധിക്കുന്നത്. പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചിരിക്കുന്നത്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 32 പൈസയും ഡീസലിന് ഇന്ന് 93 രൂപ 71പൈസയുമാണ്. ജൂണിൽ 20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് ഇത് പതിനൊന്നാം തവണയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തൻ ഇനി ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷൻ
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക