സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ സർവീസുകൾക്ക് ഇന്ന് തടസം നേരിടും. എസ്.ബി.ഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് ഇന്ന് തടസം നേരിടുക. എസ്.ബി.ഐയുടെ ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസിൽ നിന്ന് പണം പിൻവലിക്കുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധ്യമാകില്ലെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ മുതൽ ബാറുകള്‍ അടച്ചിടും, തീരുമാനം ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിൽ
എസ്ബിഐയുടെ അറിയിപ്പ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണി മുതൽ 1.40 വരെയാണ് പ്രവർത്തനങ്ങൾ തടസപ്പെടുക. എസ്ബിഐയിൽ വ്യാപകമായി തട്ടിപ്പ് നടന്നതിന് പിന്നാലെയാണ് എസ്ബിഐ എഡിഡബ്ല്യുഎംഎസിൽ നിന്ന് പണം പിൻവലിക്കുന്നത് നിർത്തിവച്ചിരിക്കുന്നത്. എത്ര തുക നഷ്ട്ടപ്പെട്ടിട്ടുണ്ടെന്നും എങ്ങനെയാണ് പണം തട്ടിപ്പ് നടന്നതെന്നും സംബന്ധിച്ചുള്ള വിശദമായ അന്വഷണം നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക