മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അവസരം കിട്ടുകയാണെങ്കില്‍ ഏത് കഥാപാത്രം ചെയ്യാനായിരിക്കും ഇഷ്ടം എന്ന ചോദ്യത്തിന് സുമേഷ് മൂര്‍ നല്കിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്.
ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടന് മനസുതുറന്നത്. മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒപ്പം നില്‍ക്കുന്നതാണോ, അതോ ഓപ്പോസിറ്റ് നില്‍ക്കുന്നതാണോ ഇഷ്ടം എന്നാണ് മൂറിനോട് ചോദിച്ചത്.
ഇതിന് മറുപടിയായി ‘അയ്യപ്പന്റെ ജനനം ഇല്ലെ, ശിവനും മഹാവിഷ്ണുവിന്റെ മോഹിനിയും സംഗമിച്ചിട്ട്. അത് പോലെ മമ്മൂക്കയുടേം ലാലേട്ടന്റെം മോനായിട്ട് ഞാന്‍ ജനിച്ചോട്ടെ’ എന്ന് ചിരിയോടെ സുമേഷ് മൂര്‍ പറഞ്ഞു.
അല്ലാതെ ഞാന്‍ എന്ത് പറയാനാ. എനിക്ക് അവരുടെ കൂടെ എന്ത് കിട്ടിയാലും ഇഷ്ടമാണ്. മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ എന്ത് റോള്‍ കിട്ടിയാലും താന്‍ അഭിനയിക്കുമെന്ന് നടന് പറഞ്ഞു’.
കള കണ്ടിട്ട് ഇന്‍ഡസ്ട്രിയിലുളള ആളുകള്‍ എല്ലാം വിളിച്ചിരുന്നാ എന്ന ചോദ്യത്തിന് അങ്ങനെ അധികം ആരും വിളിച്ചിട്ടില്ലെന്ന് മൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക