കശ്മീരം, മാന്ത്രികൻ, സൈന്യം, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ മോഡേൺ ഗേൾ പ്രിയരാമനെ മലയാളികൾ അത്ര പെട്ടെന്ന് മറന്നു പോകില്ല. അന്യഭാഷാ നടിയായ പ്രിയയ്ക്ക് മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ ആരാധകർക്ക് വീണ്ടും സന്തോഷം നൽകി മുൻ ഭർത്താവിനൊപ്പം വീണ്ടും ഒന്നിച്ചു ജീവിക്കാൻ പോകുകയാണ് താരം. ഇത് സംബന്ധിച്ച വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വിവാഹ ബന്ധം വേർപ്പെടുത്തി 7 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതേസമയം താരത്തിന്റെ പഴയ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കാണിച്ച് ഇരുവരും നേരത്തെ മുതൽ ഒന്നിച്ചായിരുന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. 22-ാം വിവാഹ വാർഷികത്തിൽ പങ്കുവെച്ച ചിത്രമാണ് വൈറലായത്. 2014ലാണ് രഞ്ജിത്തു പ്രിയാരാമനും വേർപിരിഞ്ഞത്.
പിന്നീട് നടി രാഗസുധയെ രഞ്ജിത്ത് രണ്ടാമത് വിവാഹം ചെയ്തത്. പക്ഷെ 2015 ൽ ഇവർ വേർപിരിഞ്ഞു. പ്രിയ രാമനുമായുള്ള ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. ഇവർ വീണ്ടും ഒന്നിച്ചു എന്ന കാര്യം പരസ്യമായി പറഞ്ഞില്ലെങ്കിലും വിവാഹ വാർഷികവുമായി ബന്ധപ്പെട്ട് ഇരുവരും വീണ്ടും ഒത്തുചേർന്നു എന്ന തരത്തിലെ ചിത്രങ്ങൾ പ്രിയയും രഞ്ജിത്തും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക