തിരക്കഥാകൃത്തായും സംവിധായകനായും നടനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് രണ്‍ജി പണിക്കര്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് വേഷങ്ങള്‍ പിറന്നത് അദ്ദേഹത്തിന്റെ തൂലികതുമ്പില്‍ നിന്നാണ്. എന്നാല്‍ ഇപ്പോഴിതാ നടന് മമ്മൂട്ടിയെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
മമ്മൂട്ടി മിക്കപ്പോഴും താനുമായി വഴക്കിടുന്ന കാര്യത്തെ കുറിച്ചാണ് രഞ്ജി പണിക്കര്‍ മനസുതുറന്നത്. പല കഥാപാത്രങ്ങള്‍ക്ക് വേണ്ടി നീളുള്ള സംഭാഷണങ്ങളുമായി എഴുതിച്ചെല്ലുമ്പോള്‍ അത് കടിച്ചാ പൊട്ടാത്തതാണെന്നും നീളം കൂടുതലാണെന്നും പറഞ്ഞ് മമ്മൂട്ടി വഴക്കിടാറുണ്ടെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.
ഡബ്ബിംഗ് തീയേറ്ററില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ വന്ന് ഇത് ഡബ്ബ് ചെയ്യ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി ഡബ്ബ് ചെയ്തിട്ടുമുണ്ട്. എനിക്ക് അങ്ങനെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് മമ്മൂട്ടി പറയും, പക്ഷേ ഡയലോഗ് പറയുന്ന കാര്യത്തില്‍ നടി മഞ്ജുവാര്യര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
നീളമുള്ള ഡയലോഗുകള്‍ വളരെ കുറച്ച് സമയത്തിനുള്ളില്‍ പഠിച്ച് മഞ്ജു അത് മന: പാഠമാക്കും. അത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക